കോ​ല്‍​ക്ക​ത്ത: ശു​ഭാം​ഗ​ര്‍ സ​ര്‍​ക്കാ​ർ ബം​ഗാ​ളി​ലെ പു​തി​യ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ. കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്.

അ​ധി​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി​ക്ക് പ​ക​ര​ക്കാ​ര​നാ​യാ​ണ് ശു​ഭാം​ഗ​റി​നെ നി​യ​മി​ച്ച​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ അ​ധി​ര്‍ ര​ഞ്ജ​ന്‍ അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച മു​ന്‍ ക്രി​ക്ക​റ്റ് താ​രം യു​സു​ഫ് പ​ത്താ​നോ​ടാ​ണ് അ​ദ്ദേ​ഹം പ​രാ​ജ​യ​പ്പെ​ട്ട​ത്. അ​രു​ണാ​ച​ല്‍​പ്ര​ദേ​ശ്, മേ​ഘാ​ല​യ, മി​സോ​റാം സം​സ്ഥാ​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അദ്ദേഹത്തിന് പു​തി​യ ചു​മ​ത​ല ന​ൽ​കി​യ​ത്.