തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ല്‍ കാ​ലി​ക്ക​റ്റ് ഗ്ലോ​ബ്സ്റ്റാ​ര്‍​സി​ന് ആ​റു​വി​ക്ക​റ്റ് ജ​യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ആ​ല​പ്പി റി​പ്പി​ള്‍​സ് നി​ശ്ചി​ത 20 ഓ​വ​റി​ല്‍ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 144 റ​ണ്‍​സാ​ണ് നേ​ടി​യ​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ഗ്ലോ​ബ്‌​സ്റ്റാ​ര്‍​സ് കാ​ലി​ക്ക​റ്റ് 16-ാം ഓ​വ​റി​ലെ അ​വ​സാ​ന പ​ന്തി​ല്‍ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ വി​ജ​യം സ്വ​ന്ത​മാ​ക്കി.

കാ​ലി​ക്ക​റ്റി​നു​വേ​ണ്ടി സ​ഞ്ജ​യ് രാ​ജ് 48 പ​ന്തി​ല്‍ പു​റ​ത്താ​കാ​തെ 75 റ​ണ്‍​സ് നേ​ടി. 21 പ​ന്തി​ല്‍ നി​ന്ന് 38 റ​ണ്‍​സെ​ടു​ത്ത ലി​സ്റ്റ​ന്‍ അ​ഗ​സ്റ്റി​ന്‍ സ​ഞ്ജ​യ്ക്ക് ഉ​റ​ച്ച പി​ന്തു​ണ ന​ല്‍​കി. എം.​അ​ജി​നാ​സ് (2), ഒ​മ​ര്‍ അ​ബൂ​ബ​ക്ക​ര്‍ (0), ര​ഹ​ന്‍ സാ​യ് (14) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് കാ​ലി​ക്ക​റ്റി​ന് ന​ഷ്ട​മാ​യ​ത്.

വൈ​ശാ​ഖ് ച​ന്ദ്ര​നെ​റി​ഞ്ഞ 16-ാം ഓ​വ​റി​ലെ അ​വ​സാ​ന പ​ന്ത് സി​ക്സ് പാ​യി​ച്ച് സ​ല്‍​മാ​ന്‍ നി​സാ​റാ​ണ് കാ​ലി​ക്ക​റ്റി​നു വേ​ണ്ടി വി​ജ​യ റ​ണ്‍ നേ​ടി​യ​ത്. സ​ല്‍​മാ​ന്‍ 12 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. നേ​ര​ത്തേ ടി.​കെ.​അ​ക്ഷ​യു​ടെ ഇ​ന്നിം​ഗ്സി​ന്‍റെ മി​ക​വി​ലാ​ണ് ആ​ല​പ്പി 20 ഓ​വ​റി​ല്‍ എ​ട്ടി​ന് 144 റ​ണ്‍​സെ​ന്ന ഭേ​ദ​പ്പെ​ട്ട സ്‌​കോ​റി​ലെ​ത്തി​യ​ത്.

45 പ​ന്തി​ല്‍ 57 റ​ണ്‍​സ് നേ​ടി​യ അ​ക്ഷ​യ് ര​ണ്ട് സി​ക്സും അ​ഞ്ച് ഫോ​റും നേ​ടി. കാ​ലി​ക്ക​റ്റി​നു വേ​ണ്ടി ക്യാ​പ്റ്റ​ന്‍ അ​ഖി​ല്‍ സ്‌​ക​റി​യ നാ​ലു ഓ​വ​റി​ല്‍ 26 റ​ണ്‍​സ് വി​ട്ടു​കൊ​ടു​ത്ത് മൂ​ന്നു വി​ക്ക​റ്റ് നേ​ടി. കാ​ലി​ക്ക​റ്റി​ന്‍റെ സ​ഞ്ജ​യ് രാ​ജി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

കാ​ലി​ക്ക​റ്റ് ഗ്ലോ​ബ്സ്റ്റാ​ര്‍​സ്, കൊ​ല്ലം സെ​യ്‌​ലേ​ഴ്‌​സ്, ട്രി​വാ​ന്‍​ഡ്രം റോ​യ​ല്‍​സ്, തൃ​ശൂ​ര്‍ ടൈ​റ്റ​ന്‍​സ് എ​ന്നീ ടീ​മു​ക​ള്‍ സെ​മി ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി. കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്‌​സും ആ​ല​പ്പി റി​പ്പി​ള്‍​സു​മാ​ണ് സെ​മി കാ​ണാ​തെ പു​റ​ത്താ​യി.