കോ​ട്ട​യം: കു​മാ​ര​ന​ല്ലൂ​ർ, മു​ള​ന്തു​രു​ത്തി, കാ​ഞ്ഞി​ര​മ​റ്റം റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ പ്ലാ​റ്റ് ഫോ​മു​ക​ൾ​ക്ക് ഉ​യ​രം കൂ​ട്ടു​മെ​ന്ന് ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി. ഇ​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​മാ​ര​ന​ല്ലൂ​രി​ലെ ഒ​രു പ്ലാ​റ്റ്ഫോ​മി​ന്‍റെ​യും മു​ള​ന്തു​രു​ത്തി സ്റ്റേ​ഷ​നി​ലെ ര​ണ്ട് പ്ലാ​റ്റ് ഫോ​മു​ക​ളു​ടെ​യും കാ​ഞ്ഞി​ര​മ​റ്റം സ്റ്റേ​ഷ​നി​ലെ ര​ണ്ടാ​മ​ത്തെ പ്ലാ​റ്റ് ഫോ​മു​ക​ളു​ടെ​യും ഉ​യ​ര​മാ​ണ് കൂ​ട്ടു​ന്ന​ത്. ഈ ​മൂ​ന്നു സ്റ്റേ​ഷ​നു​ക​ളി​ലെ​യും പ്ലാ​റ്റ് ഫോ​മു​ക​ളു​ടെ ഉ​യ​രം കൂ​ട്ടാ​ൻ മൂ​ന്നു കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ര​ണ്ടു വ​ർ​ഷ​മാ​ണ് നി​ർ​മാ​ണ കാ​ലാ​വ​ധി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ലാ​റ്റ് ഫോ​മു​ക​ൾ ഉ​യ​ർ​ത്തു​ന്ന പ്ര​വ​ർ​ത്തി​ക​ളു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ഒ​രു മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കി നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.