കണ്ണൂരില്‍ തെരുവ് നായയുടെ ആക്രമണം ; സ്കൂള്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്
Friday, June 9, 2023 11:13 AM IST
കണ്ണൂര്‍: തെരുവ് നായയുടെ ആക്രമണത്തില്‍ സ്കൂള്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. ചമ്പാട് വെസ്റ്റ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് റഫാന് റഹീസിന് ആണ് പരിക്കേറ്റത്. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ കുട്ടി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച വൈകുന്നേരം സ്കൂളില്‍ നിന്ന് മടങ്ങുമ്പോഴാണ് സംഭവം. ചമ്പാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപത്ത് വച്ച് തെരുവുനായ ആക്രമിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരാണ് നായയെ ഓടിച്ച ശേഷം കുട്ടിയെ രക്ഷപെടുത്തിയത്.