ജമ്മു: ജമ്മു കാഷ്മീരിലെ സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് സ്വദേശിയെ ബിഎസ്എഫ് വധിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.

സാംബ സെക്ടറിലെ മംഗു ചാക്ക് ബോർഡർ ഔട്ട് പോസ്റ്റിന് സമീപമാണ് സംഭവമുണ്ടായത്. മുന്നറിയിപ്പ് അവഗണിച്ച് അതിർത്തിയിലെ വേലി വഴി നുഴഞ്ഞുകയറാൻ ശ്രമിച്ചയാൾക്ക് നേരെ ബിഎസ്എഫ് വെടിയുതിർക്കുകയായിരുന്നു.

മരിച്ചയാളുടെ വിവരങ്ങൾ ലഭ്യമല്ല. ജമ്മു ഡിവിഷനിലെ ഇന്ത്യ-പാക് അതിർത്തിയിൽ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ നുഴഞ്ഞുകയറ്റ ശ്രമമാണ് ബിഎസ്എഫ് പരാജയപ്പെടുത്തിയിരിക്കുന്നത്.