അർധരാത്രിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികൾ പിടിയിൽ
Saturday, May 27, 2023 10:44 PM IST
കോഴിക്കോട്: അർധരാത്രിയിൽ നഗരത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മണിക്കൂറുകൾക്കകം പ്രതികളെന്ന് സംശയിക്കുന്ന സംഘം പിടിയിൽ. ഏഴു പേരടങ്ങുന്ന സംഘത്തെയാണ് നടക്കാവ് പോലീസ് വയനാട്ടിൽ നിന്ന് പിടികൂടിയത്.
വയനാട്ടിൽ നിന്ന് പിടികൂടിയ പ്രതികളെയും യുവാവിനെയും രാത്രി വൈകി നടക്കാവ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. കഴിഞ്ഞ ദിവസം അർധരാത്രി 12.30ഓടെയാണ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ഇന്ത്യൻ കോഫി ഹൗസ് പരിസരത്ത് നിന്ന് യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്.