ന്യൂഡൽഹി: നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച് ഡ​ല്‍​ഹി വി​ജ​യ് ചൗ​ക്കി​ലേ​ക്ക് പ്ര​തി​പ​ക്ഷ എം​പി​മാ​ര്‍ ന​ട​ത്തി​യ മാ​ര്‍​ച്ചി​നി​ടെ സം​ഘ​ര്‍​ഷം. പി​രി​ഞ്ഞ് പോ​കാ​ന്‍ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടെങ്കി​ലും എം​പി​മാ​ര്‍ ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ പോ​ലീ​സും എം​പി​മാ​രും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ ഒ​ഴി​കെ​യു​ള്ള എം​പി​മാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​ലീ​സ് വാ​ഹ​ന​ത്തി​ലേ​ക്ക് നീ​ക്കി.

പാ​ര്‍​ല​മെ​ന്‍റില്‍​നി​ന്ന് വി​ജ​യ് ചൗ​ക്കി​ലേ​ക്കാ​യി​രു​ന്നു പ്ര​തി​ഷേ​ധ മാ​ര്‍​ച്ച്. എ​ന്നാ​ല്‍ പാ​ര്‍​ല​മെ​ന്‍റിന്‍റെ 100 മീ​റ്റ​ര്‍ അ​പ്പു​റ​ത്തു​വ​ച്ച് പോ​ലീ​സ് മാ​ര്‍​ച്ച് ത​ട​യു​ക​യാ​യി​രു​ന്നു.

രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രാ​യ നീ​ക്ക​വും അ​ദാ​നി വി​ഷ​യ​വും ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​യിരുന്നു പ്ര​തി​ഷേ​ധം. ജ​നാ​ധി​പ​ത്യം അ​പ​ക​ട​ത്തി​ല്‍ എ​ന്ന വ​ലി​യ ബാ​ന​ര്‍ ഉ​യ​ര്‍​ത്തി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ല്‍​കു​ന്ന മാ​ര്‍​ച്ചി​ല്‍ ആം​ആ​ദ്മി​യും ഇ​ട​ത് പാ​ര്‍​ട്ടി​ക​ളു​മ​ട​ക്കം പ​ങ്കെ​ടു​ത്തി​രു​ന്നു.