താമരയും മതചിഹ്നം; മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ
Monday, March 20, 2023 5:31 PM IST
ന്യൂഡൽഹി: മതങ്ങളുമായി ബന്ധപ്പെട്ട ചിഹ്നമോ പേരോ ഉപയോഗിക്കുന്ന പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന ഹർജിയിൽ ബിജെപിക്കെതിരെ മുസ്ലിം ലീഗ്. ബിജെപി ഉപയോഗിക്കുന്ന താമര ചിഹ്നം ഹിന്ദു മതവുമായി ബന്ധപ്പെട്ടതാണെന്ന് മുസ്ലിം ലീഗ് വാദിച്ചു.
താമര ഹിന്ദു, ബുദ്ധ മതവുമായി ബന്ധപ്പെട്ട ചിഹ്നമാണെന്നും ബിജെപിയെയും കേസിൽ കക്ഷി ചേർക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു. ശിവസേനയും ശിരോമണി അകാലിദളും ഉള്‍പ്പെടെ 27 രാഷ്ട്രീയ പാര്‍ട്ടികളെക്കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു. ഇതോടെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി മേയിലേക്ക് മാറ്റി.