ഡല്‍ഹിയില്‍ കിസാന്‍ മോര്‍ച്ചയുടെ മഹാപഞ്ചായത്ത്; കേന്ദ്രത്തിനെതിരെ രാജ്യവ്യാപക സമരം പ്രഖ്യാപിക്കും
Monday, March 20, 2023 3:49 PM IST
ന്യൂഡല്‍ഹി: സംയുക്ത കിസാന്‍ മോര്‍ച്ചയുടെ കിസാന്‍ മഹാ പഞ്ചായത്ത് ഡല്‍ഹി രാംലീല മൈതാനത്ത് നടക്കുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ വന്‍സമരം പ്രഖ്യാപിക്കാനാണ് കര്‍ഷക സംഘടനയുടെ നീക്കം.
കര്‍ഷകപ്രശ്നങ്ങള്‍ ഉയര്‍ത്തി രാജ്യവ്യാപക കര്‍ഷക റാലി നടത്തും. ഓരോ സംസ്ഥാനത്തും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.
50000ല്‍ അധികം കര്‍ഷകര്‍ ഇന്ന് നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനം നടക്കുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കര്‍ഷകരുടെ എല്ലാ വായ്പകളും എഴുതിതള്ളണം, കര്‍ഷകസമരവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത് കേസുകള്‍ പിന്‍വലിക്കണം, ലഖിംപൂര്‍ ഖേരി കൂട്ടകൊലപാതകത്തിന് ഉത്തരവാദിയായ ആശിഷ് മിശ്രയുടെ പിതാവ് അജയ് മിശ്രയെ കേന്ദ്രമന്ത്രിസഭയില്‍നിന്ന് പുറത്താക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.