"ഞങ്ങൾ മതത്തിന് എതിരല്ല'; പുതുവർഷത്തിൽ പുതുതുടക്കവുമായി സിപിഎം
Sunday, January 1, 2023 3:38 PM IST
തിരുവനന്തപുരം: ജനകീയ അടിത്തറ വിപുലമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഗൃഹസന്ദർശന പരിപാടിക്ക് തുടക്കമിട്ട് സിപിഎം.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ പുതുവർഷപ്പുലരിയിൽ വീടുകൾ സന്ദർശിച്ച് പരിപാടിക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. തിരുവനന്തപുരം പുത്തൻപള്ളി മേഖലയിലെ വീടുകളാണ് ഗോവിന്ദന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചത്.
സന്ദർശനത്തിനിടെ, സിപിഎം ഒരു മതത്തിനും എതിരല്ലെന്ന് ഗോവിന്ദൻ വ്യക്തമാക്കി. വിശ്വാസവിരുദ്ധമായി ഒന്നും ചെയ്യില്ല; മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാണ് പാർട്ടി ലക്ഷ്യം. പാഠ്യപദ്ധി സംബന്ധിച്ച് ഒരു വിഭാഗത്തിനും ആശങ്ക വേണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു.
പൊതുജനങ്ങളുമായി സംവദിച്ച്, അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും പാർട്ടി നയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. 2024-ലെ ലോക്സഭാ തെരഞ്ഞടുപ്പിന് മുന്നൊരുക്കമായിയാണ് സിപിഎം ഗൃഹസന്ദർശന പരിപാടി സംഘടിപ്പിക്കുന്നത്.