സീരിയല്‍ നിര്‍മാതാവിനെതിരെ ബലാത്സംഗത്തിന് കേസ്
Wednesday, September 4, 2024 11:37 PM IST
തിരുവനന്തപുരം: സീരിയല്‍ നിര്‍മാതാവ് സുധീഷ് ശേഖറിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു. തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസെടുത്തത്.
പ്രൊഡക്ഷന്‍ കണ്ട്രോളര്ക്കുമെതിരേയും കേസെടുത്തിട്ടുണ്ട്. പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാനുവിനെതിരെയാണ് കേസെടുത്തത്.
സീരിയലില്‍ പ്രധാന വേഷം വാഗ്ദാനം ചെയ്ത് നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്ട്രോളറും കനക നഗറിൽ ഒരു ഫ്ലാറ്റിൽ കൊണ്ടുവന്ന് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.2018 ൽ നടന്ന സംഭവത്തിൽ മ്യൂസിയം പൊലീസാണ് കേസെടുത്തത്.