കോട്ടയത്ത് മജിസ്ട്രേറ്റിനെ അസഭ്യം പറഞ്ഞ സംഭവം; 29 അഭിഭാഷകർക്കെതിരെ കേസ്
Wednesday, November 29, 2023 8:26 AM IST
കൊച്ചി: കോട്ടയത്ത് മജിസ്ട്രേറ്റിനെ അസഭ്യം പറയുകയും കോടതി തടസപ്പെടുത്തുകയും ചെയ്ത 29 അഭിഭാഷകർക്കെതിരെ കേസ്. വിഷയത്തിൽ ഇടപെട്ട ഹൈക്കോടതി ക്രിമിനൽ കോടതിയലക്ഷ്യ കേസ് എടുത്തു.
കോട്ടയം ബാര്‍ അസോസിയേഷന് പ്രസിഡന്റ് അടക്കമുള്ള അഭിഭാഷകര്‍ക്ക് എതിരെ ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് സ്വമേധയാ നടപടി സ്വീകരിച്ചത്.
മജിസ്ട്രേറ്റിനെതിരെ അസഭ്യം പറഞ്ഞ അഭിഭാഷകരുടെ നടപടി നീതിന്യായ സംവിധാനത്തിന് അവമതിപ്പുണ്ടാക്കിയെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
തട്ടിപ്പ് കേസിലെ പ്രതിയുടെ ജാമ്യത്തിനായി അഭിഭാഷകനായ എ.പി. നവാബ് വ്യാജരേഖ ഹാജരാക്കിയെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കോട്ടയം സിജെഎമ്മിന്റെ നിര്‍ദേശപ്രകാരം ഈസ്റ്റ് പോലീസ് അഭിഭാഷകനെ പ്രതിയാക്കി കേസെടുത്തു. ഇതിനെതിരെയാണ് അഭിഭാഷകര്‍ പ്രതിഷേധിച്ചത്.
ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, ജി. ഗിരീഷ് എന്നിവരുള്‍പ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുക.