പാ​ല​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ര്‍​ഡ് ക​ല്ല​മ​ല​യി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക്ക് വി​ജ​യം. സി​പി​ഐ​യി​ല്‍ നി​ന്നാ​ണ് സീ​റ്റ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇവിടെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ശോ​ഭ​ന 92 വോ​ട്ടു​ക​ള്‍​ക്ക് വി​ജ​യി​ച്ചു.

പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ര്‍​ഡി​ല്‍ ആ​ര്‍. ഭാ​നു​രേ​ഖ വി​ജ​യി​ച്ചു. മു​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​വി. ഗോ​പി​നാ​ഥി​ന്‍റെ പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച ഭാ​നു​രേ​ഖ​ക്ക് 417 വോ​ട്ടിന്‍റെ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചു.

ക​രി​മ്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ര്‍​ഡി​ല്‍ യു​ഡി​ഫ് സ്ഥാ​നാ​ര്‍​ഥി നീ​തു സ്വ​രാ​ജ് 189 വോ​ട്ടു​ക​ള്‍​ക്ക് വി​ജ​യി​ച്ചു. ല​ക്കി​ടി പേ​രൂ​രി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 10-ാം ​വാ​ര്‍​ഡി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​ത് സ്വ​ത​ന്ത്ര​ന്‍ ടി. ​മ​ണി​ക​ണ്ഠ​ന്‍ 237 വോ​ട്ടിന് വി​ജ​യി​ച്ചു.

മു​ത​ല​മ​ട 17-ാം ​വാ​ര്‍​ഡ് സി​പി​എ​മ്മി​ല്‍​നി​ന്ന് യു​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു. ഇ​വി​ടെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി ബി. ​മ​ണി​ക​ണ്ഠ​ന്‍ 124 വോ​ട്ടി​ന് വി​ജ​യി​ച്ചു.