പ്രതിഷേധം കടുപ്പിച്ച് കോണ്ഗ്രസ്; ശക്തമായ തുടർസമരം നടത്തുമെന്ന് ഹസൻ
Saturday, February 4, 2023 12:01 PM IST
തിരുവനന്തപുരം: ബജറ്റിലൂടെ സർക്കാർ കൈക്കൊണ്ട ജനദ്രോഹ നടപടിക്കെതിരെ ശക്തമായ തുടർസമരം നടത്തുമെന്ന് യുഡിഎഫ് കണ്വീനര് എം. എം. ഹസൻ. തിങ്കളാഴ്ച ചേരുന്ന യോഗത്തിൽ സമര രീതി തീരുമാനിക്കുമെന്നും ഹസൻ അറിയിച്ചു.
ജനങ്ങളെ ഇതുപോലെ കൊള്ളയടിക്കുന്ന ബജറ്റ് ഇതുവരെ ഉണ്ടായിട്ടില്ലെന്നും ജനരോഷത്തിൽ എൽഡിഎഫ് സര്ക്കാര് മണ്ണാങ്കട്ട പോലെ അലിഞ്ഞ് ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ന് സംസ്ഥാന വ്യാപകമായി കോൺഗ്രസ് കരിദിനം ആചരിക്കുയാണ്. ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ രാവിലെ പ്രതിഷേധ പരിപാടികളും വൈകുന്നേരം മണ്ഡലം കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനങ്ങളും നടത്തും.