പിണറായി സര്ക്കാര് മോദി സർക്കാരിനെ മാതൃകയാക്കുന്നു: രമേശ് ചെന്നിത്തല
Friday, February 3, 2023 12:26 PM IST
തിരുവനന്തപുരം: ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തിൽ പിണറായി വിജയൻ സര്ക്കാര് നരേന്ദ്ര മോദി സർക്കാരിനെ മാതൃകയാക്കുന്നു എന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണിത് എന്നും അശാസ്ത്രീയ നികുതി വർധന വിലക്കയറ്റത്തിന് കാരണമാവുമെന്നും ചെന്നിത്തല പറഞ്ഞു.
എല്ലാത്തിനും അധിക നികുതി ചുമത്തിയിരിക്കുന്നു. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന അതേ കാര്യം തന്നെയാണ് കേരളവും ചെയ്യുന്നത്. ഇതാണോ ഇടത് ബദൽ എന്നും അദ്ദേഹം ചോദിച്ചു.
പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും ബജറ്റിനെതിരെ രംഗത്തുവന്നു. വിലക്കയറ്റം രൂക്ഷമായിരിക്കുന്ന കാലത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ സെസ് ഏർപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്നും എണ്ണവില കുതിച്ചുയർന്ന കാലത്ത് കേന്ദ്ര സർക്കാരിനെതിരേ സമരം ചെയ്തവരാണ് ഇത്തരം കൊള്ള നടത്തുന്നതെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.