മുഖ്യമന്ത്രിയുടെ യൂറോപ്പ് യാത്ര ഗുണം ചെയ്തു: ധനമന്ത്രി
Friday, February 3, 2023 12:13 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് സന്ദർശനം സംസ്ഥാനത്തിന് ഗുണം ചെയ്തെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. ബജറ്റ് പ്രസംഗത്തിലായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന.
മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം സംസ്ഥാനത്തെ വിദേശ നിക്ഷേപം വർധിക്കാൻ കാരണമായെന്നും കേരളത്തിന് ഇത് വളരെയധികം സഹായമായെന്നും ബാലഗോപാൽ പറഞ്ഞു.
ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗ്ലണ്ട്, വെയ്ല്‍സ് തുടങ്ങിയ രാജ്യങ്ങളിലാണ് പിണറായി വിജയനും സംഘവും ഒക്ടോബറിൽ സന്ദർശനം നടത്തിയത്.
അതേസമയം, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മൂന്നിന പരിപാടി നടപ്പിലാക്കുമെന്ന് ധനമന്ത്രി അറിയിച്ചു. കേന്ദ്രം ധനകാര്യ ഇടം വെട്ടിചുരുക്കുന്നത് സംസ്ഥാനങ്ങളുടെ സഹായത്തോടെ ചെറുക്കുമെന്ന് മന്ത്രി പറഞ്ഞു.
നികുതി നികുതിയേതര വരുമാനം കൂട്ടും. വിഭവം കാര്യക്ഷമമായി ഉപയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.