ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​ർ രാ​മ​ന്ത​ളി​യി​ൽ ഹെ​ല്‍​മ​റ്റ് ധ​രി​ച്ചെ​ത്തി​യ മൂ​വ​ര്‍ സം​ഘം വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്ക് ക​ത്തി​ച്ചു. വാ​ട്ട​ര്‍ അ​തോ​റി​റ്റി ചെ​റു​വ​ത്തൂ​ർ ഓ​പ്പ​റേ​റ്റ​ര്‍ രാ​മ​ന്ത​ളി കു​ന്ന​രു വ​ട്ട​പ്പ​റ​മ്പ്ചാ​ൽ പ​ത്ത്‌​സെ​ന്‍റി​ലെ എം.​പി. ഷൈ​നേ​ഷി​ന്‍റെ ബൈ​ക്കാ​ണ് അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത്.

രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. മൂ​വ​ർ സം​ഘ​ത്തി​രൊ​ലൊ​രാ​ള്‍ കു​പ്പി​യി​ല്‍ കൊ​ണ്ടു​വ​ന്ന പെ​ട്രോ​ള്‍ ബൈ​ക്കി​ന് മു​ക​ളി​ലൊ​ഴി​ച്ച് തീ​കൊ​ളു​ത്തു​ന്ന​തും തു​ട​ര്‍​ന്ന് സം​ഘം ഓ​ടി​മ​റ​യു​ന്ന ദൃ​ശ്യ​വും വീ​ട്ടി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്.

തീ​കൊ​ളു​ത്തി​യ ആ​ള്‍ സ്ത്രീ​ക​ൾ ഉ​പ​യ​ഗി​ക്കു​ന്ന ത​വി​ട്ടു നി​റ​ത്തി​ലു​ള്ള മാ​ക്‌​സി​യും മ​റ്റു ര​ണ്ടു​പേ​ര്‍ സ​മാ​ന രീ​തി​യി​ലു​ള്ള ക​റു​പ്പ് വ​സ്ത്ര​വു​മാ​ണ് ധ​രി​ച്ചി​രു​ന്ന​ത്. സം​ഭ​വ​മ​റി​ഞ്ഞ് ഉ​റ​ക്കം ഉ​ണ​ർ​ന്ന വീ​ട്ടു​കാ​ര്‍ വെ​ള്ള​മൊ​ഴി​ച്ച് തീ​യ​ണ​ച്ചു​വെ​ങ്കി​ലും ബൈ​ക്ക് ക​ത്തി​ന​ശി​ച്ച് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​രു​ന്നു.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.