ഇ​ടു​ക്കി​യി​ൽ ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​നു പ​രി​ക്ക്
ഇ​ടു​ക്കി​യി​ൽ ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​നു പ​രി​ക്ക്
Sunday, December 10, 2023 9:53 PM IST
ഇ​ടു​ക്കി: ഇ​ടു​ക്കി​യി​ൽ ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി യു​വാ​വി​നു പ​രി​ക്ക്. വ​ണ്ടി​പ്പെ​രി​യാ​ർ സ​ത്ര​ത്തി​ൽ താ​മ​സി​ക്കു​ന്ന കൃ​ഷ്ണ​ൻ കു​ട്ടി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​നു​ള്ളി​ൽ വ​നം വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ പോ​യ​പ്പോ​ഴാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം കൃ​ഷ്ണ​ൻ കു​ട്ടി​യെ സ​ത്ര​ത്തി​ലെ​ത്തി​ച്ചു.


തു​ട​ർ​ന്ന് പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മിക ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. കൃ​ഷ്ണ​ൻ കു​ട്ടി​യു​ടെ കൈ​ക്കും കാ​ലി​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്.
Related News
<