ബംഗളൂരുവിലെ ബന്ദ് ഭാഗികം; ബസ്, ഓട്ടോ സര്‍വീസ് മുടങ്ങിയില്ല
Tuesday, September 26, 2023 9:57 AM IST
ബംഗളൂരു: തമിഴ്നാടിന് കാവേരി നദീജലം വിട്ടുകൊടുക്കുന്നതിനെതിരേ കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ കര്‍ണാടക ജലസംരക്ഷണ സമിതി ബംഗളൂരുവില്‍ ആഹ്വാനം ചെയ്ത ബന്ദ് ഭാഗികം. നഗരത്തിലെ ബസ്, ഓട്ടോ സര്‍വീസ് മുടങ്ങിയിട്ടില്ല.
റെയില്‍വേ സ്റ്റേഷനില്‍ പോലീസ് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. ബന്ദിന് അനുമതിയില്ലെന്നും ഒരു തരത്തിലുള്ള പ്രതിഷേധങ്ങളും ഇന്ന് അനുവദിക്കില്ലെന്നും ബംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിങ്കളാഴ്ച അര്‍ധരാത്രിമുതല്‍ ബംഗളൂരുവില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ബന്ദുകള്ക്കോ പതിഷേധത്തിനോ പ്രകടനത്തിനോ അനുമതിയില്ലെന്നും അഞ്ചില്‍ കൂടുതല്‍ പേര് കൂട്ടംകൂടി നില്‍ക്കരുതെന്നും പോലീസ് അറിയിച്ചു.
ബന്ദ് ആഹ്വാനം ചെയ്ത സംഘടകള്‍ക്കിടയില്‍ ഭിന്നതയുണ്ട്. കന്നഡ ഭാഷാ സംഘടനകളും കര്‍ഷക സംഘടനകളും തമ്മിലുള്ള ഭിന്നതയുടെ പശ്ചാത്തലത്തില്‍ പകുതിയോളം സംഘടനകള്‍ ബന്ദിന് പിന്തുണ പിന്‍വലിച്ചിരുന്നു
രാവിലെ ആറിന് തുടങ്ങിയ ബന്ദ് വൈകുന്നേരം ആറ് വരെ തുടരും.