മലമ്പുഴയിൽ മലയിൽ കുടുങ്ങിയ ബാബു വീട് ആക്രമിച്ച കേസിൽ അറസ്റ്റിൽ
Thursday, December 7, 2023 11:15 PM IST
പാലക്കാട്: മലമ്പുഴ കൂര്‍മ്പാച്ചിമലയില്‍ കുടുങ്ങിയതിലൂടെ വാര്‍ത്തയില്‍ ഇടംപിടിച്ച ബാബു പോലീസ് പിടിയില്‍. കാനിക്കുളത്തെ ബന്ധുവീട്ടില്‍ അതിക്രമിച്ചുകയറി വീട്ടുകാരെ ഭീഷണിപ്പെടുത്തിയ കേസിലാണ് ബാബു അറസ്റ്റിലായത്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
വീടിനകത്ത് കയറി സാധനങ്ങള്‍ വലിച്ചുവാരിയിടുകയും ഗൃഹോപകരണങ്ങള്‍ തകരാറിലാക്കുകയും ജനല്‍ച്ചില്ലുകള്‍ തകര്‍ക്കുകയും ഗ്യാസ് സിലിണ്ടര്‍ തുറന്നിടുകയും ചെയ്തു.
വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കസബാ പോലീസാണ് ബാബുവിനെ കസ്റ്റഡിയിലെടുത്തത്. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പോലീസ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. 2022 ഫെബ്രുവരിയിലാണ് ബാബു മലയിടുക്കില്‍ കുടുങ്ങിയത്.