ഏഷ്യന്‍ ഗെയിംസ്: മിക്സഡ് ടീം ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് വെള്ളി
Saturday, September 30, 2023 9:55 AM IST
ഹാംഗ്ഝൗ: ഏഷ്യന്‍ ഗെയിംസില്‍ മികച്ചപ്രകടനം തുടര്‍ന്ന് ഇന്ത്യ. ഷൂട്ടിംഗില്‍ വെള്ളി മെഡല്‍ നേട്ടം.10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തിലാണ് നേട്ടം. സരബ്ജോത്-ദിവ്യ സഖ്യമാണ് വെള്ളി കരസ്ഥമാക്കിയത്. ചൈനയാണ് സ്വര്‍ണം നേടിയത്.
അതേ സമയം, ലോംഗ്ജമ്പ് ഫൈനലിന് എം. ശ്രീശങ്കറും ജെസ്വിന് ആല്ഡ്രിന് ജോണ്‍സണും യോഗ്യത നേടി. 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജ്യോതി യര്‍രാജിയും നിത്യ രാംരാജും ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്.
നിലവില്‍ എട്ടു സ്വര്‍ണവും 14 വെള്ളിയും 12 വെങ്കലവും ഉള്‍പ്പെടെ 34 മെഡലുകളുമായി നാലാം സ്ഥാനത്താണ് ഇന്ത്യ.