ആസാമി​ൽ നാ​ല് വി​ഘ​ട​ന​വാ​ദി​ക​ൾ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി
ആസാമി​ൽ നാ​ല് വി​ഘ​ട​ന​വാ​ദി​ക​ൾ  പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി
Friday, December 1, 2023 4:34 AM IST
ന്യൂ​ഡ​ൽ​ഹി: ആസാ​മി​ൽ വി​ഘ​ട​ന​വാ​ദി ഗ്രൂ​പ്പി​ൽ​പ്പെ​ട്ട നാ​ലു യു​വാ​ക്ക​ൾ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി.

യൂ​ണൈ​റ്റ​ഡ് ലി​ബ​റേ​ഷ​ൻ ഫ്ര​ണ്ട് ഓ​ഫ് അ​സം- ഐ (​ഉ​ൾ​ഫ-​ഐ)​യി​ലെ അം​ഗ​ങ്ങ​ളാ​യ ന​യ​ൻ പ​ത്മൗ​ട്ട്, ദി​പോ​ക്ക് ഹ​തി​ബോ​റു​വ, കു​ലാം​ഗ് മോ​റ​ൻ, പ​ലാ​ഷ് മോ​റ​ൻ എ​ന്നി​വ​രാ​ണ് ഗോഹട്ടി​യി​ലെ പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്.

കീ​ഴ​ട​ങ്ങി​യ​വ​ർ​ക്ക് സ​ർ​ക്കാ​ർ വാ​ഗ്ദാ​നം ചെ​യ്ത ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​ട​ൻ ന​ൽ​കു​മെ​ന്ന് ആസാം ഡി​ജി​പി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<