പത്തനംതിട്ടയില്‍ യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവ് അറസ്റ്റില്‍
Sunday, December 10, 2023 8:12 PM IST
പത്തനംതിട്ട: യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചാത്തൻതറ സ്വദേശി കെ.എസ് അരവിന്ദ് (36) ആണ് അറസ്റ്റിലായത്. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് ഭർത്താവിനെ വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 30ന് പെരുന്തേനരുവിയിൽ ചാടി ടെസ്സി എന്ന യുവതിയാണ് ജീവനൊടുക്കിയത്. ഭർത്താവിൽ നിന്നുള്ള ശാരീരിക മാനസിക പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു.