കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് ഡോ​ക്ട​റെ വ​ടി​വാ​ൾ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം തട്ടിയ സം​ഭ​വ​ത്തി​ൽ ഒ​രു യു​വ​തി ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ.

എ​ളേ​റ്റി​ൽ വ​ട്ടോ​ളി പ​ന്നി​ക്കോ​ട്ടൂ​ർ ക​ല്ലാ​നി മാ​ട്ടു​മ്മ​ൽ ഹൗ​സി​ൽ ഇ.​കെ. മു​ഹ​മ്മ​ദ് അ​ന​സ് (26), കു​ന്ദ​മം​ഗ​ലം ന​ടു​ക്ക​ണ്ടി​യി​ൽ ഗൗ​രീ​ശ​ങ്ക​ര​ത്തി​ൽ എ​ൻ.​പി. ഷി​ജി​ൻ​ദാ​സ് (27), പാ​റോ​പ്പ​ടി മാ​ണി​ക്ക​ത്താ​ഴെ ഹൗ​സി​ൽ അ​നു കൃ​ഷ്ണ (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ റെ​യി​ൽ​വെ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ലോ​ഡ്ജി​ലാ​യി​രു​ന്നു സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​ർ ഡോ​ക്ട​റു​മാ​യി പ​രി​ച​യ​പ്പെ​ട്ടു.

തു​ട​ർ​ന്ന് ഡോ​ക്ട​റു​ടെ റൂം ​മ​ന​സി​ലാ​ക്കി​യ സം​ഘം ആ​യു​ധ​വു​മാ​യി പു​ല​ർ​ച്ചെ റൂമിലെത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​ർ പ​ണം ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും കൈ​വ​ശം പ​ണ​മി​ല്ലെ​ന്ന് മ​ന​സി​ലാ​യ​പ്പോ​ൾ ഗൂ​ഗി​ൾ പേ ​വ​ഴി 2,500 രൂ​പ അ​യ​പ്പി​ച്ചു.

പ്ര​തി​ക​ൾ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ്. ല​ഹ​രി​മ​രു​ന്ന് വാ​ങ്ങാ​ൻ പ​ണം ക​ണ്ടെ​ത്താ​നാ​യി​രു​ന്നു മോ​ഷ​ണം. പോ​ലീ​സ് പി​ടി​കൂ​ടാ​തി​രി​ക്കാ​ൻ അ​ന​സും അ​നു​വും ഡ​ൽ​ഹി​യി​ലേ​ക്ക് പോ​കാ​ൻ പ്ലാ​ൻ ചെ​യ്തി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​വ​രി​ൽ​നി​ന്ന് ബൈ​ക്കു​ക​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളും വ​ടി​വാ​ളും പൊ​ലീ​സ് ക​ണ്ടെ​ത്തി. ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ ബൈ​ജു കെ.​ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടൗ​ൺ പോ​ലീ​സും, കോ​ഴി​ക്കോ​ട് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക്ക് സെ​ൽ അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ർ ടി.​പി.​ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.