ആലുവ റെയിൽവെ സ്റ്റേഷന് സമീപത്തുള്ള കട മദ്യപൻ അടിച്ചുതകർത്തു
Wednesday, May 31, 2023 11:19 PM IST
എറണാകുളം: ആലുവ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള കട മദ്യപാനിയായ അക്രമി തല്ലിത്തകർത്തു.
ഇന്ന് വൈകിട്ട് അഞ്ചിനാണ് സംഭവം നടന്നത്. സ്റ്റേഷന് മുൻവശത്ത് കായനാട്ട് റോബിൻ എന്ന വ്യക്തി നടത്തുന്ന കടയിലാണ് ആക്രമണം നടന്നത്.
കൈയിൽ ഇരുമ്പുവടിയുമായി എത്തിയ അക്രമി മണ്ണെണ്ണക്കുപ്പി കത്തിച്ചെറിഞ്ഞ ശേഷം കട തല്ലിതകർക്കുകയായിരുന്നു. കടയിലെ മിഠായിഭരണികളും ഗ്യാസ് സ്റ്റൗവും ഇയാൾ അടിച്ച് തകർത്തു. മണ്ണെണ്ണക്കുപ്പി വലിച്ചെറിഞ്ഞ് കടയ്ക്ക് തീകൊളുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
യാതൊരു പ്രകോപനവുമില്ലാതെയാണ് അക്രമണം നടത്തിയതെന്നും അക്രമി സ്റ്റേഷനിലെത്തുന്ന യാത്രികരെ സ്ഥിരമായി ശല്യം ചെയ്യാറുണ്ടെന്നും പ്രദേശത്തെ വ്യാപാരികൾ അറിയിച്ചു.