കാറിടിച്ച് റോഡിലേക്ക് തെറിച്ച് വീണതിനുപിന്നാലെ ലോറി കയറിയിറങ്ങി; യുവാവിന് ദാരുണാന്ത്യം
Monday, March 27, 2023 12:43 PM IST
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ആലന്തറയില്‍ കാറിടിച്ച് റോഡില്‍ വീണയാള്‍ ലോറി കയറി മരിച്ചു. നാഗര്‍കോവില്‍ ശൂരപള്ളം അഗസ്തീശ്വരം സ്വദേശി കൃഷ്ണകുമാര്‍ (43) ആണ് മരിച്ചത്.
വെളുപ്പിനെ അഞ്ചോടെയാണ് അപകടം. കടയില്‍ നിന്ന് ചായ കുടിച്ച ശേഷം വാഹനത്തിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ വെഞ്ഞാറമ്മൂട് ഭാഗത്തുനിന്ന് വന്ന കാറിടിച്ച് കൃഷ്ണകുമാര്‍ റോഡില്‍ വീഴുകയായിരുന്നു.
ഈ സമയം കാരേറ്റ് ഭാഗത്ത് നിന്ന് വെഞ്ഞാറമ്മൂടിലേക്ക് വരികയായിരുന്ന ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. കെട്ടിട നിര്‍മ്മാണത്തൊഴിലാളിയാണ് മരിച്ച കൃഷ്ണകുമാര്‍.