വാഹനാപകടത്തില്‍ ആറു വയസുകാരിക്ക് ദാരുണാന്ത്യം
Wednesday, October 4, 2023 12:35 PM IST
കണ്ണൂര്‍: കണ്ണപുരത്ത് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ആറുവയസുകാരിക്ക് ദാരുണാന്ത്യം. ഇരിണാവ് സ്വദേശികളായ ഷിറാസ്-ഹസീന ദമ്പതികളുടെ മകള്‍ ഷഹയാണ് മരിച്ചത്.
കണ്ണപുരത്ത് വച്ച് ബൈക്കും സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.