ഡ്യൂട്ടിക്കിടെ റെയില്‍വേ ജീവനക്കാരന് ട്രെയിന്‍ തട്ടി മരിച്ചു
Monday, June 24, 2024 10:28 PM IST
തൃശൂര്‍: ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന് മരിച്ചു. ഒല്ലൂര്‍ സ്റ്റേഷനും തൃശൂര്‍ സ്റ്റേഷനും ഇടയിലായിരുന്നു അപകടം. കീമാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എസ്. ഉത്തമന് (55) ആണ് മരിച്ചത്.
ഡ്യൂട്ടിക്കിടെ വേണാട് എക്സ്പ്രസ് ഇടിക്കുകയായിരുന്നു. ട്രെയിനിന്റെ എന്ജിന് അടിയില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്. ഉത്തമന് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
എന്ജിന് അടിയില്‍ കുടുങ്ങികിടന്ന മൃതദേഹം ഏറെ നേരത്തിനു ശേഷമാണ് പുറത്തെടുത്തത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല.