അധ്യാപിക വീടിനുള്ളിൽ പൊള്ളലേറ്റു മരിച്ച നിലയിൽ
Saturday, June 3, 2023 11:24 PM IST
മലപ്പുറം: അധ്യാപികയെ വീടിനകത്ത് പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ചേരുരാല്‍ എടത്തടത്തില്‍ സക്കീറിന്റെ ഭാര്യ ജസിയയെയാണ് (46) മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പാചകവാതക സിലിണ്ടറില്‍നിന്നു തീപടര്‍ന്നാണു പൊള്ളലേറ്റതെന്നു സംശയിക്കുന്നു. ചേരുരാല്‍ ഹൈസ്കൂളിലെ അധ്യാപികയാണ്.