വോട്ട് കട്ടർ ആകുമോ ആപ്? കർണാടകയിലെ 224 സീറ്റിലും മത്സരിക്കാൻ പാർട്ടി
Tuesday, January 31, 2023 7:00 PM IST
ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ സാന്നിധ്യമറിയിക്കുമെന്ന് ആം ആദ്മി പാർട്ടി. സംസ്ഥാനത്തെ 224 സീറ്റിലും പാർട്ടി മത്സരിക്കുമെന്നും സ്ഥാനാർഥിപ്പട്ടിക മാർച്ച് ആദ്യ വാരം പുറത്തുവിടുമെന്നും പാർട്ടി നേതാവ് അതിഷി റോയ് അറിയിച്ചു.
ആപ്പിന്റെ ഡൽഹിയിലെ നയങ്ങൾ പിന്തുടർന്നാണ് ബിജെപി സർക്കാർ കർണാടകയിൽ "നമ്മ ക്ലിനിക്' ആരംഭിച്ചതെന്നും കോൺഗ്രസിന്റെ 200 യൂണിറ്റ് സൗജന്യ വൈദ്യുതി വാഗ്ദാനം കോപ്പിയടിയാണെന്നും ഇഷിത പറഞ്ഞു.
കർണാടകയിൽ ആപ്പിന് ശക്തമായ വേരോട്ടമുണ്ടെന്നും തെരഞ്ഞെടുപ്പിൽ പാർട്ടി മികച്ച പ്രകടനം നടത്തുമെന്നും നേതാക്കൾ അവകാശപ്പെട്ടു.