വിനീഷ്യസ് ജൂനിയറിന് നേരെ വീണ്ടും വംശീയ അധിക്ഷേപം
Monday, February 6, 2023 4:21 PM IST
മാഡ്രിഡ്: ബ്രസീൽ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന് നേരെ കളിക്കളത്തിൽ വീണ്ടും വംശീയ അധിക്ഷേപം. ഞായറാഴ്ച നടന്ന റയൽ മഡ്രിഡ് - മയോർക മത്സരത്തിനിടെയാണ് താരം വംശീയ അധിക്ഷേപത്തിന് ഇരയായത്.
മയോർക ആരാധകരാണ് റയൽ താരം വിനീഷ്യസിനെ പരിഹസിക്കുകയും വംശീയാക്രമണം നടത്തുകയും ചെയ്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
താരത്തിനെതിരെ നേരത്തെയും വംശീയ അധിക്ഷേപം നടന്നിരുന്നു. 2021 നവംബറിൽ ബാഴ്സലോണയ്ക്കെതിരായി നടന്ന മത്സരത്തിലും, 2022 സെപ്റ്റംബറിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരെയും ഡിസംബറിൽ വല്ലഡോയിലും വിനീഷ്യസ് അധിക്ഷേപത്തിന് ഇരയായിരുന്നു.