വാഹനാപകടം; രണ്ടുപേർ മരിച്ചു
Friday, January 27, 2023 5:57 AM IST
ദിസ്പുർ: ആസാമിലെ ധുബ്രി ജില്ലയിലുണ്ടായ റോഡ് അപകടത്തില്‍ രണ്ട് യുവതികള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
ധുബ്രി നഗരത്തിലെ ജിടിബി റോഡില്‍ വച്ചാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന ട്രക്കിലും സമീപത്ത് പാര്‍ക്ക് ചെയ്ത ബൈക്കിലും ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.