കർണാടകയിൽ പരിശീലന വിമാനം വയലിൽ ഇടിച്ചിറക്കി
വെബ് ഡെസ്ക്
Tuesday, May 30, 2023 4:15 PM IST
ബംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ പരിശീലന വിമാനം വയലിൽ ഇടിച്ചിറക്കി. സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്.
സംബ്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ഉടൻ യന്ത്രത്തകരാർ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ ഹൊന്നിഹാൾ ഗ്രാമത്തിലെ വയലിൽ വിമാനം ഇടിച്ചിറക്കാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു.
ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. കർഷകരും നാട്ടുകാരുമാണ് അപകടസ്ഥലത്ത് രക്ഷാപ്രവർത്തനവുമായി ആദ്യമെത്തിയത്.