ആ ശങ്കവേണ്ട; പൊതുസ്ഥലത്ത് മൂത്രമൊഴിച്ചാൽ 500 രൂപ പിഴ
Thursday, June 8, 2023 8:38 PM IST
തൃശൂർ: കോർപറേഷൻ പരിധിയിലെ പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തിയാൽ വെള്ളിയാഴ്ച മുതൽ 500 രൂപ പിഴ ഈടാക്കുമെന്ന് മേയർ എം.കെ. വർഗീസ് അറിയിച്ചു. 2023 സീറോ വേസ്റ്റ് കോർപറേഷൻ ആക്കുന്നതിന്റെ ഭാഗമായി കോർപറേഷൻ പ്രദേശം വെളിയിട മലമൂത്ര വിസർജന നിരോധിത മേഖലയായി കഴിഞ്ഞ കൗണ്‍സിലിൽ പ്രഖ്യാപിച്ചിരുന്നു.
ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവരിൽ നിന്നു കേരള മുനിസിപ്പാലിറ്റി ആക്റ്റ് പ്രകാരമാണ് പിഴ ഈടാക്കുക.