നാലോവറില്‍ പൂജ്യം റണ്ണിന് മൂന്ന് വിക്കറ്റ്! റിക്കാർഡുമായി ഫെര്‍ഗ്യൂസണ്‍
Monday, June 17, 2024 11:46 PM IST
ട്രിനിഡാഡ്: ടി20 ലോകകപ്പിൽ ചരിത്രം സൃഷ്ടിച്ച് ന്യൂസിലാൻഡ് പേസർ ലോക്കി ഫെർഗൂസൺ. പാപ്പുവ ന്യൂ ഗുനിയയ്ക്കെതിരായ മത്സരത്തിൽ നാല് ഓവർ എറിഞ്ഞ താരം ഒരു റൺസ് പോലും വിട്ടുകൊടുക്കാതെ മൂന്ന് വിക്കറ്റും നേടി റിക്കാർഡിട്ടു.
പുരുഷ ടി20 ലോകകപ്പ് ചരിത്രത്തില്‍ നാലോവറും മെയ്ഡനാക്കുന്ന ആദ്യ ബൗളർ എന്ന റിക്കാർഡ് ഫെര്‍ഗ്യൂസണ്‍ സ്വന്തം പേരിൽ കുറിച്ചു. ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ മഴ കാരണം വൈകിയാണ് മത്സരം ആരംഭിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാപുവ ന്യൂ ഗിനിയക്ക് പേസ് ആക്രണത്തെ ചെറുക്കാൻ കഴിയാതെ വന്നതോടെ 78 റൺസിന് എല്ലാവരും കൂടാരം കയറി.
ട്രെന്റ് ബോൾട്ട്, ഇഷ് സോധി, ടിം സൗത്തി എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. അവശേഷിച്ച ഒരു വിക്കറ്റ് മിച്ചൽ സാന്റർ സ്വന്തമാക്കി.