ന്യൂ​ഡ​ല്‍​ഹി: മ​ദ്യ​ല​ഹ​രി​യി​ല്‍ ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ യാ​ത്ര​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. സ്വീ​ഡി​ഷ് പൗ​ര​നാ​യ ക്ലാ​സ് എ​റി​ക് ഹെ​റാ​ള്‍​ഡ്(63) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​ന്‍​ഡി​ഗോ​യു​ടെ ബാ​ങ്കോ​ക്ക്-​മും​ബൈ വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം. ഭ​ക്ഷ​ണം സെ​ര്‍​വ് ചെ​യ്യു​ന്ന​തി​നി​ടെ ജീ​വ​ന​ക്കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി. വി​മാ​നം മും​ബൈ​യി​ല്‍ ലാ​ന്‍​ഡ് ചെ​യ്ത ഉ​ട​നെ ഇ​യാ​ളെ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ എ​ട്ട് പേ​രാ​ണ് ഇ​ന്ത്യ​യി​ല്‍ വി​മാ​ന​യാ​ത്ര​യ്ക്കി​ടെ​യു​ള്ള മോ​ശം പെ​രു​മാ​റ്റ​ത്തി​ന് അ​റ​സ്റ്റി​ലാ​കു​ന്ന​ത്.