ചങ്ങനാശേരി ആർച്ച് ബിഷപ്പിനെ സന്ദർശിച്ച് ശശി തരൂർ
സ്വന്തം ലേഖകൻ
Sunday, December 4, 2022 5:02 PM IST
കോട്ടയം: ശശി തരൂര്‍ എംപി ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിനെ സന്ദര്‍ശിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് തരൂർ അതിരൂപതയിലെത്തിയത്.
മുൻ ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിലുമായും തരൂർ കൂടിക്കാഴ്ച നടത്തി. സഭയുടെ യുവജന സംഘടനയുടെ യുവദീപ്തി ജാഥയിലും തരൂർ പങ്കെടുക്കും.