മൂന്ന് മന്ത്രിമാരുടെ രാജി രാഷ്ട്രപതി സ്വീകരിച്ചു; വകുപ്പുകൾ വീതിച്ചു നൽകി
Friday, December 8, 2023 1:37 AM IST
ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിച്ച കേന്ദ്രമന്ത്രിമാർ രാജി വെച്ചതിനു പിന്നാലെ കേന്ദ്ര മന്ത്രിസഭയിൽ വൻ അഴിച്ചുപണി.
നരേന്ദ്രസിങ് തോമർ, പ്രഹ്ലാദ് സിംഗ് പട്ടേൽ, രേണുക സിംഗ് എന്നിവരുടെ രാജി രാഷ്ട്രപതി ദ്രൗപദി മുർമു സ്വീകരിച്ചു. ഇതിനുപിന്നാലെ ഈ മന്ത്രിമാരുടെ വകുപ്പുകള്‍ നാലുമന്ത്രിമാര്‍ക്ക് അധികചുമതലയായി വീതിച്ചുനല്കി.
ജലശക്തി മന്ത്രാലയത്തിന്റെ ചുമതല മന്ത്രി രാജീവ് ചന്ദ്രശേഖറിനും കൃഷിമന്ത്രാലയത്തിന്റെ ചുമതല അര്ജുന് മുണ്ടെയ്ക്കുമാണ് നല്‍കിയത്.
ശോഭ കരന്തലജെയ്ക്ക് ഭക്ഷ്യസംസ്കരണ മന്ത്രാലയത്തിന്റെയും ഭാരതി പ്രവീണ്‍ പവാറിന് ആദിവാസിക്ഷേമ മന്ത്രാലയത്തിന്റെയും അധികചുമതല നല്കി. വകുപ്പുമാറ്റങ്ങള്ക്ക് അംഗീകാരം നല്‍കിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറങ്ങി.