തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. തെ​ക്ക്-​കി​ഴ​ക്ക​ൻ ജാ​ർ​ഖ​ണ്ഡി​ന് മു​ക​ളി​ൽ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദ്ദ​മാ​ണ് വീ​ണ്ടും മ​ഴ ക​ന​ക്കാ​ൻ കാ​ര​ണം. കോ​മോ​റി​ൻ മേ​ഖ​ല​യ്ക്ക് മു​ക​ളി​ൽ ച​ക്ര​വാ​ത​ചു​ഴി​യും രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.

മ​ഴ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് ഇ​ന്ന് ഒ​ൻ​പ​ത് ജി​ല്ല​ക​ളി​ൽ മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കും. അ​ടു​ത്ത അ​ഞ്ച് ദി​വ​സം സം​സ്ഥാ​ന​ത്താ​കെ മ​ഴ​യു​ണ്ടാ​കു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.