മലപ്പുറത്ത് റാഗിംഗിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് മര്‍ദനം
Sunday, October 1, 2023 9:33 AM IST
മലപ്പുറം: വളാഞ്ചേരിയില്‍ റാഗിംഗിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന് പരാതി. വളാഞ്ചേരി വിഎച്ച്എസ്എസ് സ്കൂളിലെ വിദ്യാര്‍ഥി എ.പി.അഭിനവിനാണ് മര്‍ദനമേറ്റത്.
ഷര്‍ട്ടിന്റെ ബട്ടന്‍സ് ഇട്ടില്ലെന്ന് ആരോപിച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ വളാഞ്ചേരി പോലീസില്‍ പരാതി നല്കി.
പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ സ്കൂള്‍ അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.