തീവ്രവാദത്തിന്‍റെ കനലിൽ എണ്ണയൊഴിക്കുന്നതാണ് സർക്കാർ നടപടിയെന്ന് കെ.എം. ഷാജി
സ്വന്തം ലേഖകൻ
Tuesday, January 24, 2023 3:00 PM IST
കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ നടപടി നീതിയല്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. തീവ്രവാദത്തിന്‍റെ കനലിൽ എണ്ണയൊഴിക്കുന്നതാണ് സർക്കാർ നടപടിയെന്നും ഷാജി കുറ്റപ്പെടുത്തി.
പൊതുമുതല്‍ നശിപ്പിച്ച എല്ലാവരുടെയും സ്വത്ത് കണ്ടുകെട്ടുമോയെന്നും ഷാജി ചോദിച്ചു. കേരളത്തിൽ സിപിഎം പോലെ പൊതുമുതൽ നശിപ്പിച്ച ഒരു പാർട്ടിയുമില്ല. സിപിഎം ജനപ്രതിനിധികൾ നിയമസഭയ്ക്കകത്ത് നാശനഷ്ടം വരുത്തിയത് തിരിച്ചുപിടിച്ചോ?.
നിരപരാധികളായ ഭാര്യയും മക്കളും അമ്മയും നോക്കിനില്‍ക്കെ ഒരു സുപ്രഭാതത്തില്‍ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടി സാര്‍വത്രികമായ നീതിയാണോ. ആണെങ്കില്‍ ഞങ്ങള്‍ കൂടെ നില്‍ക്കാം. എല്ലാവര്‍ക്കും ഈ നീതിയുണ്ടോയെന്നും ഷാജി ചോദിച്ചു.