പോ​ലീ​സു​കാ​ര​ൻ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​വ​ച്ചു; യു​പി​യി​ൽ യു​വ​തി​ക്ക് ഗു​രു​ത​ര പ​രി​ക്ക്
പോ​ലീ​സു​കാ​ര​ൻ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​വ​ച്ചു; യു​പി​യി​ൽ യു​വ​തി​ക്ക് ഗു​രു​ത​ര പ​രി​ക്ക്
Friday, December 8, 2023 9:54 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​ലി​ഗ​ഢ് പോ​ലീ​സ് സ്റ്റേ​ഷി​നി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​റു​ടെ തോ​ക്കി​ൽ നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ യു​വ​തി​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്. ത​ല​ക്ക് വെ​ടി​യേ​റ്റ യു​വ​തി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പാ​സ്പോ​ർ​ട്ട് വെ​രി​ഫി​ക്കേ​ഷ​നാ​യി സ്റ്റേ​ഷ​നി​ലെ​ത്തി​യ ഇ​സ്ര​ത്ത് എ​ന്ന യു​വ​തി​യ്ക്കാ​ണ് വെ​ടി​യേ​റ്റ​ത്. എ​സ്ഐ മ​നോ​ജ് ശ​ർ​മ​ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യു​തി​ർ​ക്കു​ന്ന​തും സ്റ്റേ​ഷ​നി​ൽ നി​ന്ന യു​വ​തി​യു​ടെ ത​ല​യി​ൽ ബു​ള്ള​റ്റ് പ​തി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.


പാ​സ്‌​പോ​ർ​ട്ട് വെ​രി​ഫി​ക്കേ​ഷ​ന്‍റെ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ പ​ണ​ത്തി​നാ​യി യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു. ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​വെ​ച്ച​തെ​ന്ന് വീ​ട്ടു​കാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​നോ​ജ് ശ​ർ​മ ഒ​ളി​വി​ലാ​ണ്. ഇ​യാ​ളെ ജോ​ലി​യി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<