ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ ട്രെ​യി​ൻ ദു​ര​ന്ത​ത്തി​ൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി. വി​ര​മി​ച്ച സു​പ്രീം കോ​ട​തി ജ​ഡ്ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച അ​ഭി​ഭാ​ഷ​ക​നാ​യ വി​ശാ​ല്‍ തി​വാ​രി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ട്രെ​യി​ന്‍ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ നി​ര്‍​ദേ​ശി​ക്ക​ണ​ണെ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. അതിനിടെ, ട്രെ​യി​ൻ ദു​ര​ന്ത​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 294 ആ​യി ഉ​യ​ർ​ന്നു.

ഉ​റ്റ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ തേ​ടി എ​ത്തു​ന്ന​വ​രു​ടെ നൊ​മ്പ​ര​പ്പെ​ടു​ത്തു​ന്ന കാ​ഴ്ച്ച​യാ​ണ് ബാല​സ​റി​ലെ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​ർ സാ​ക്ഷി​യാ​കു​ന്ന​ത്. പ​ര​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ഇ​വി​ടെ പ​ല മൃ​ത​ദേ​ഹ​ങ്ങ​ളും അ​ഴു​കി​യി​ട്ടു​ണ്ട്.