നവകേരള യാത്ര: മാധ്യമപ്രവർത്തകർക്ക് ഡിവൈഎഫ്ഐക്കാരുടെ മർദ്ദനം
Thursday, December 7, 2023 8:08 PM IST
കൊച്ചി: നവകേരള യാത്രയ്ക്കെതിരെയുള്ള പ്രതിഷേധങ്ങൾ ചിത്രീകരിച്ച മാധ്യമപ്രവർത്തകർക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനം.
ഫോർത്ത്, കൊച്ചി റിപ്പോർട്ടർ വിഷ്ണു പ്രകാശിനെയും കാമറ മാൻ മാഹിൻ ജാഫറിനെയുമാണ് ക്രൂരമായി മർദ്ദിച്ചത്. ആലുവ പറവൂർ കവലയിലായിരുന്നു സംഭവം.
ബൈക്കിൽ പോയ ചെറുപ്പക്കാരനെ തടഞ്ഞു നിർത്തി ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചത് ഷൂട്ട് ചെയ്തതിനായിരുന്നു മര്‍ദ്ദനം. കാമറയും മൊബൈലും പിടിച്ചു വാങ്ങാൻ ശ്രമിച്ചു, നൽകാതെ വന്നതോടെ വളഞ്ഞിട്ട് തല്ലുകയായിരുന്നു.
തലയ്ക്കും നെഞ്ചിലും പുറത്തും തുടർച്ചയായി ഇടിച്ചു. ദൃശ്യങ്ങൾ സംപ്രേഷണം ചെയ്താൽ കൊന്നുകളയുമെന്നും ഇവർ ഭീഷണത്തിപ്പെടുത്തി.
പോലീസ് നോക്കി നിൽക്കവേയാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം.