ന​വ​കേ​ര​ള സ​ദ​സ്: കോ​ട്ട​യ​ത്തെ വേ​ദി​യി​ൽ അ​വ്യ​ക്ത​ത
ന​വ​കേ​ര​ള സ​ദ​സ്: കോ​ട്ട​യ​ത്തെ വേ​ദി​യി​ൽ അ​വ്യ​ക്ത​ത
Friday, December 1, 2023 3:21 PM IST
കോ​ട്ട​യം: ന​വ​കേ​ര​ള സ​ദ​സി​ന്‍റെ കോ​ട്ട​യം ന​ഗ​ര​ത്തി​ൽ വേ​ദി​യെ​ക്കു​റി​ച്ച് അ​വ്യ​ക്ത​ത തു​ട​രു​ന്നു. തി​രു​ന​ക്ക​ര​യി​ലോ, നാ​ഗ​ന്പ​ട​ത്തോ പ​രി​പാ​ടി ന​ട​ത്തേ​ണ്ട​ത് എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് ആ​ശ​യ​ക്കു​ഴ​പ്പം തു​ട​രു​ന്ന​ത്.

തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡ് പൊ​ളി​ച്ച​തി​നു​ശേ​ഷം അ​വി​ടെ ന​ട​ത്താ​മെ​ന്നാ​ണ് ഇ​തു​വ​രെ​യു​ള്ള തീ​രു​മാ​നം. എ​ന്നാ​ൽ പൊ​ളി​ക്ക​ൽ അ​ന​ന്ത​മാ​യി നീ​ണ്ട​തോ​ടെ തി​രു​ന​ക്ക​ര​യി​ൽ സ​ദ​സി​ന് വേ​ദി​യൊ​രു​ക്കാ​നാ​കു​മോ​യെ​ന്ന് സം​ശ​യ​മേ​റി​യി​രി​ക്കു​ക​യാ​ണ്.

ഇ​തോ​ടെ​യാ​ണ് വേ​ദി​ക്ക് നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​നെ​യും പ​രി​ഗ​ണി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. കാ​ടു​പി​ടി​ച്ചു​കി​ട​ന്ന നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ വ്യാ​ഴാ​ഴ്ച തൊ​ഴി​ലാ​ളി​ക​ളെ ഇ​റ​ക്കി ശു​ചീ​ക​ര​ണം തു​ട​ങ്ങി​യി​രു​ന്നു. സ്റ്റേ​ഡി​യ​ത്തി​ലെ മ​ര​ശി​ഖി​ര​ങ്ങ​ളും മു​റി​ച്ചു​നീ​ക്കി.

ജി​ല്ലാ ക​ള​ക്‌​ട​ർ ഉ​ൾ​പ്പ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടും സ​ദ​സ് ന​ട​ത്തു​ന്ന​തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ ന​വ​കേ​ര​ള സ​ദ​സി​നാ​യി പൊ​ൻ​കു​ന്നം വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ പ​ഴ​യ കെ​ട്ടി​ടം ഇ​ടി​ച്ചു​പൊ​ളി​ച്ച​ത് വാ​ർ​ത്ത​യാ​യി​രു​ന്നു. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി​യെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. സ്ഥ​ല​ത്ത് ദ്രു​ത​ഗ​തി​യി​ലാ​ണ് ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​ത്. സ്കൂ​ൾ ഇ​ടി​ച്ചു​നി​ര​ത്തി​യ​തി​നെ​തി​രേ യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്ത് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ഡി​സം​ബ​ർ 12ന് ​രാ​വി​ലെ പീ​രു​മോ​ട്ടി​ൽ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​നും ന​വ​കേ​ര​ള​സ​ദ​സി​നും ശേ​ഷം മു​ണ്ട​ക്ക​യ​ത്തു​വ​ച്ചാ​ണ് യാ​ത്ര കോ​ട്ട​യം ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<