മണിപ്പൂരിൽ വീണ്ടും സംഘർഷം; മൂന്ന് പേർ മരിച്ചു
Tuesday, June 6, 2023 2:09 AM IST
ഇംഫാൽ: ദിവസങ്ങൾ നീണ്ട ശാന്തതയ്ക്കൊടുവിൽ മണിപ്പൂരിൽ വീണ്ടും സംഘർഷം. തിങ്കളാഴ്ച രാവിലെ പടിഞ്ഞാറൻ ഇംഫാലിൽ കുക്കി - മെയ്തേയ് വിഭാഗങ്ങൾ തമ്മിൽ നടന്ന സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു.
കാംഗ്ചുപ് മേഖലയിൽ നടന്ന സംഘർഷത്തിലാണ് നാല് പേർ മരിച്ചത്. ഇതിനിടെ, കാക്ചിംഗ് ജില്ലയിലെ സെറു മേഖലയിൽ നടന്ന വെടിവയ്പ്പിൽ നാല് പേർക്ക് പരിക്കേറ്റു. പ്രദേശത്തെ നിരവധി വീടുകൾ അക്രമികൾ തീവച്ച് നശിപ്പിച്ചു. യുണൈറ്റഡ് കുക്കി ലിബറേഷൻ ഫ്രണ്ടിന്റെ ഉപേക്ഷിക്കപ്പെട്ട ക്യാമ്പിന് നേരെയും ആക്രമണം നടന്നതായി പോലീസ് അറിയിച്ചു.