പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശം; യുവാവ് അറസ്റ്റിൽ
Monday, April 15, 2024 6:18 AM IST
ബിലാസ്പുർ: പ്രധാനമന്ത്രിക്കെതിരായി മോശം പരാമർശം നടത്തിയ യുവാവ് അറസ്റ്റിൽ. ഛത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം ഭാഷ ഉപയോഗിച്ചതിന് 26 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മസ്തൂരി ടൗണിൽ നിന്നാണ് അരവിന്ദ് കുമാർ സോണിയെ അറസ്റ്റ് ചെയ്തതെന്ന് ബിലാസ്പൂർ അഡീഷണൽ പോലീസ് സൂപ്രണ്ട് (റൂറൽ) അർച്ചന ഝാ പറഞ്ഞു. ശനിയാഴ്ച ഭദോര ഗ്രാമത്തിൽ നടന്ന പൊതുയോഗത്തിന് ശേഷം കോൺഗ്രസ് നേതാവ് കനയ്യ കുമാർ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സോണി പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
ബിലാസ്പൂർ ജില്ലയിൽ കോൺഗ്രസ് സ്ഥാനാർഥി ദേവേന്ദ്ര സിംഗ് യാദവിന് വേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു കനയ്യ കുമാർ. ബിജെപി നേതാവ് ബി.പി. സിംഗ് ആണ് പരാതി നൽകിയത്.
ഛത്തീസ്ഗഡിലെ 11 ലോക്സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 19 നും മെയ് ഏഴിനും ഇടയിൽ മൂന്ന് ഘട്ടങ്ങളിലായി നടക്കും, ജൂൺ നാലിനാണ് വോട്ടെണ്ണൽ.