മഹിപാൽ യാദവ് എക്സൈസ് കമ്മീഷണർ
Tuesday, June 6, 2023 10:38 PM IST
തിരുവനന്തപുരം: സംസ്ഥാന എക്സൈസ് കമ്മീഷണറായി മഹിപാൽ യാദവിനെ നിയമിച്ചു. സംസ്ഥാന പോലീസിലെ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് മഹിപാൽ യാദവ്. എക്സൈസ് കമ്മീഷണറായിരുന്ന എസ്. ആനന്ദകൃഷ്ണൻ സർവീസിൽ നിന്നു വിരമിച്ച ഒഴിവിലാണ് നിയമനം.
1997 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനായ മഹിപാൽ യാദവ് കഴിഞ്ഞ അഞ്ചു വർഷമായി കേന്ദ്ര ഡപ്യൂട്ടേഷനിൽ ബിഎസ്എഫ് ഐജിയായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ഏപ്രിൽ അഞ്ചിനു സംസ്ഥാനത്തു മടങ്ങിയെത്തി.
തുടർന്ന് രണ്ടു മാസമായി അവധിയിലായിരുന്നു. അവധി കഴിഞ്ഞു മടങ്ങിയെത്തിയതിനു പിന്നാലെയാണ് എക്സൈസ് കമ്മീഷണറായി നിയമനം നൽകിയത്.