കോട്ടയം നഗരസഭയിൽ വീണ്ടും അവിശ്വാസ നീക്കവുമായി എൽഡിഎഫ്
Tuesday, February 7, 2023 2:25 PM IST
കോട്ടയം: നഗരസഭയിൽ വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കവുമായി എൽഡിഎഫ്. ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെതിരേ ഇന്ന് അവിശ്വാസ പ്രമേയ നോട്ടീസ് നൽകും. ഭരണ കെടുകാര്യസ്ഥതയ്ക്ക് എതിരേയാണ് അവിശ്വാസ പ്രമേയം.
52 അംഗ കൗൺസിലിൽ 22 അംഗങ്ങൾ വീതമായിരുന്നു യുഡിഎഫിനും എൽഡിഎഫിനും ഉണ്ടായിരുന്നത്. കോൺഗ്രസ് കൗൺസിലറായ ജിഷാ ഡെന്നി അടുത്തയിടെ മരിച്ചതോടെ നിലവിൽ 21 അംഗങ്ങളാണ് യുഡിഎഫിന്.
കഴിഞ്ഞ വർഷം കൊണ്ടുവന്ന അവിശ്വാസം വിജയിച്ചിരുന്നെങ്കിലും ഒരു എൽഡിഎഫ് അംഗം ആരോഗ്യപരമായ കാരണത്താൽ വിട്ട് നിന്നതോടെ അധ്യക്ഷ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പരാജയപ്പെടുകയായിരുന്നു.