എറണാകുളത്ത് രണ്ട് കണ്ടെയ്നര്‍ പഴകിയ മത്സ്യം പിടികൂടി
Monday, February 6, 2023 2:01 PM IST
കൊച്ചി: എറണാകുളം മരടില്‍ രണ്ട് കണ്ടെയ്നര്‍ പഴകിയ മത്സ്യം പിടികൂടി. മരട് നഗരസഭാ ആരോഗ്യവിഭാഗമാണ് മത്സ്യം പിടിച്ചെടുത്തത്.
മരടില്‍ ദേശീയപാതയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്നറുകളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് നാട്ടുകാര്‍ നഗരസഭയില്‍ വിവരം അറിയിച്ചത്. അധികൃതരെത്തി നടത്തിയ പരിശോധനയില്‍ പുഴു അരിക്കുന്ന നിലയിലാണ് മത്സ്യം കണ്ടെത്തിയത്.
രണ്ട് ദിവസം മുമ്പ് മത്സ്യവുമായി ഇവിടെയെത്തിച്ച കണ്ടെയ്നറുകളില്‍ ശീതീകരണ സംവിധാനം പ്രവര്‍ത്തിച്ചിരുന്നില്ല. ഇത്തരത്തില്‍ കേടായ മത്സ്യം ഇന്ന് രാവിലെയും ചെറിയ വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ടുപോയെന്നാണ് വിവരം.